മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് ഇ.ഡിയുടെ നാലാം നോട്ടീസ്. 17ന് ഹാജരാകാനാണ് നോട്ടീസ്. മുൻപ് മൂന്ന് പ്രാവശ്യവും ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി രവീന്ദ്രന് ഹാജരായിരുന്നില്ല.
ആദ്യം നവംബർ 6 ന് നോട്ടീസയച്ചപ്പോൾ കോവിഡ് ബാധിച്ചുവെന്ന മറുപടി നൽകി ഒഴിഞ്ഞുമാറി. കോവിഡാനന്തര രോഗങ്ങൾ ചൂണ്ടിക്കാട്ടി നവംബർ 27 നും ഹാജരായില്ല. ഈ സാഹചര്യത്തിലാണ് ഡിസംബർ 10 ന് ഹാജരാകാൻ മൂന്നാം വട്ടം നോട്ടീസയച്ചത്. അന്നും ആരോഗ്യ പ്രശ്നം ചൂണ്ടിക്കാട്ടി രവീന്ദ്രൻ ആശുപത്രിയിൽ അഡ്മിറ്റായി.
എന്നാല്‍ താന്‍ രോഗബാധിതനാണെന്നും ഇഡി തന്നെ കസ്റ്റഡിയില്‍ എടുക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ട് സി എം രവീന്ദ്രന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കള്ളപ്പണം വെളുപ്പിക്കല്‍ നിയമ പ്രകാരമുള്ള ഇഡിയുടെ നടപടികള്‍ സ്റ്റേ ചെയ്യണം. തന്നെ ചോദ്യം ചെയ്യുമ്പോള്‍ ഒപ്പം അഭിഭാഷകനെ അനുവദിക്കണം. തുടര്‍ച്ചയായി നോട്ടീസുകള്‍ അയച്ച് ബുദ്ധിമുട്ടിക്കുകയാണ്. ഇഡി രജിസ്റ്റര്‍ ചെയ്ത ഒരു കേസിലും താന്‍ പ്രതിയല്ലെ്‌നും രവീന്ദ്രന്‍ ഹര്‍ജിയില്‍ പറയുന്നു.