കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രം ഉൾപ്പെടുത്തി തൃശൂർ അതിരൂപതയുടെ കലണ്ടർ. 2021 വർഷത്തെ കലണ്ടറിലാണ് ബലാത്സംഗ കേസിലെ പ്രതിയുടെ ചിത്രം അച്ചടിച്ചത്. അതിരൂപതയുടെ ഈ നടപടിക്ക് എതിരെ പ്രതിഷേധവുമായി വിശ്വാസികളിൽ ഒരു വിഭാഗം രംഗത്തെത്തി.
ഫ്രാങ്കോയുടെ ജന്മദിനം അടയാളപ്പെടുത്തുന്നതിനാണ് കലണ്ടറിൽ ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നത്. ഫ്രാങ്കോയുടെ ജന്മദിനമായ മാർച്ച് 25 ആണ് അടയാളപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ തവണയും തൃശൂർ അതിരൂപത ഇത്തരത്തിൽ കലണ്ടറിൽ ഫ്രാങ്കോയുടെ പടം ഉൾക്കൊള്ളിച്ചിരുന്നു. അത് വിവാദമായിരുന്നു.