ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ തലയിടേണ്ടെന്ന് തുര്‍ക്കിയോട് ഇന്ത്യ. പാക്കിസ്താന്‍ സന്ദര്‍ശനത്തിടെ തുര്‍ക്കി പ്രസിഡണ്ട് റജബ് തയ്യിബ് ഉര്‍ദുഗാന്‍ നടത്തിയ പ്രസ്താവനകള്‍ തള്ളുകയാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പാക്കിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനുമായുള്ള കൂടിക്കാഴ്ചയിലാണ് ഉര്‍ദുഗാന്‍ കാശ്മിര്‍ വിഷയത്തില്‍ പ്രസ്താവന നടത്തിയത്. കാശ്മീരികള്‍ പീഢനം അനുഭവിക്കുകയാണെന്നും ഇന്ത്യ ഏകപക്ഷീയമായി ഇടപെട്ടുവെന്നും പറഞ്ഞ ഉര്‍ദുഗാന്‍ കാശ്മീര്‍ വിഷയത്തില്‍ പാക്കിസ്താണ് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
ഇതിനോടുള്ള പ്രതികരണമായി വിദേശകാര്യ വകുപ്പ് തയ്യാറാക്കിയ മറുപടിയിലാണ് ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങില്‍ ഇടപെടരുതെന്നും വസ്തുതകള്‍ ശരിയായി മനസിലാക്കാനും തുര്‍ക്കിയോട് അഭ്യര്‍ഥിച്ചത്. ജമ്മുകാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ജമ്മുകാശ്മീരുമായി ബന്ധപ്പെടുത്തിയുളുള മുഴുവന്‍ പ്രതികരണങ്ങളും തള്ളുകയാണെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് അറിയിച്ചു.