സി.പി.എം കളമശേരി ഏരിയാ കമ്മിറ്റി സെക്രട്ടറിയായിരുന്ന സക്കീർ ഹുസൈൻ വന്‍തോതില്‍ സ്വത്ത് സമ്പദിച്ചെന്ന് പാർട്ടി ജില്ലാ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്. കളമശേരിയില്‍ 10 വര്‍ഷത്തിനുള്ളില്‍ സക്കീർ നാല് വീടുകൾ വാങ്ങിയെന്നും പാര്‍ട്ടിയെ തെറ്റിദ്ധരിപ്പിച്ച് വിദേശയാത്ര നടത്തിയെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
അനധികൃത സ്വത്ത് സന്പാദനത്തിൽ സക്കീര്‍ ഹുസൈനെതിരെ നടപടിയാവശ്യപ്പെട്ട് കളമശേരി സ്വദേശി ഗിരീഷ് ബാബു ഇഡിക്ക് പരാതി നല്‍കിയിട്ടുണ്ട്. പാർട്ടിയോട് ദുബായിലേക്കെന്ന് പറഞ്ഞ് ബാങ്കോക്കിലേക്ക് പോയെന്നും റിപ്പോർട്ടിലുണ്ട്. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച കണ്ടെത്തലിനെ തുടര്‍ന്ന് സക്കീര്‍ ഹുസൈനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
ക്വട്ടേഷനെന്ന പേരില്‍ വ്യവസായിയെ ഭീഷണിപ്പെടുത്തല്‍, പ്രളയഫണ്ട് തട്ടിപ്പ്, അനധികൃതസ്വത്ത് സമ്പാദനം, സ്ഥലം എസ്‌ഐയെ ഭീഷണിപ്പെടുത്തല്‍, ലോക്ക്ഡൗണ്‍ ലംഘിച്ച് യാത്ര ചെയ്യുന്നതിനിടെ തടഞ്ഞ പൊലീസുകാര്‍ക്ക് നേരെ തട്ടിക്കയറല്‍ ഇങ്ങനെ നിരവധി വിവാദങ്ങള്‍ നേരിടുകയും ആരോപണവിധേയനാവുകയും ചെയ്തയാളാണ് സക്കീര്‍ ഹുസൈന്‍.