ഊരാളുങ്കൽ ലേബർ സർവീസ് സൊസൈറ്റിയിലേക്കും എൻഫോഴ്സ്മെന്റ് അന്വേഷണം എത്തുന്നു. കഴിഞ്ഞ അഞ്ചു വർഷത്തെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ട് നവംബർ 30 ന് ഇ.ഡി. നോട്ടീസ് നൽകി. നടപ്പാക്കുന്ന പദ്ധതികളുടെ വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, സർക്കാർ പദ്ധതികളുടെ വിവരങ്ങൾ എന്നിവ നൽകാൻ ആവശ്യപ്പെട്ടാണ് ഇ.ഡി. നോട്ടീസ് അയച്ചിരിക്കുന്നത്. അസിസ്റ്റന്‍റ് ഡയറക്ടർ പി. രാധാകൃഷ്ണൻ ആണ് നോട്ടീസ് നൽകിയത്.
സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട് ഊരാളുങ്കലിന് ലഭിച്ച പദ്ധതികൾ, പൂർത്തിയായതും പൂർത്തിയാക്കാത്തതുമായ പദ്ധതികൾ, നടന്നുകൊണ്ടിരിക്കുന്ന പദ്ധതികൾ, ബാങ്ക് സ്റ്റേറ്റ്മെന്റ് എന്നിവയാണ് സൊസൈറ്റിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് കൂടാതെ ഊരാളുങ്കൽ സഹകരണ സംഘം നടത്തിയതും സ്വീകരിച്ചതുമായ പണമിടപാടുകളുടെ വിവരങ്ങളും ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.