ഹൈദരാബാദില്‍ ബിജെപി കുതിപ്പ്

0

രാജ്യം ഉറ്റുനോക്കിയ ഹൈദരാബാദ് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം. ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതിക്ക് കനത്ത തിരിച്ചടി. ആകെയുള്ള 150 സീറ്റുകളില്‍ 55 സീറ്റുകള്‍ മാത്രമാണ് ടിആര്‍എസിന് നേടാനായത്. 48 സീറ്റില്‍ ബിജെപി ജയിച്ചു. കഴിഞ്ഞ തവണ നാല് സീറ്റ് മാത്രമാണ് ബിജെപിക്കുണ്ടായിരുന്നത്. 44 സീറ്റില്‍ വിജയം ഒവൈസിയുടെ എഐഎംഐഎമ്മിനാണ്. കോണ്‍ഗ്രസിന് രണ്ട് സീറ്റ് മാത്രമാണുള്ളത്.

വന്‍ഭൂരിപക്ഷം പ്രതീക്ഷിച്ച ടിആര്‍എസിനുണ്ടായ തകര്‍ച്ച ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ദേശീയ നേതാക്കളെ അണിനിരത്തിയാണ് ബിജെപി പ്രചാരണം നടത്തിയത്. ലോക്‌സഭ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആവേശത്തിലായിരുന്നു തെറഞ്ഞെടുപ്പ് പ്രചാരണം നടന്നത്.