ബുറേവി ചുഴലിക്കാറ്റ് വീശിയടിക്കാന്‍ സാധ്യതയുള്ള ജില്ലകളില്‍ വെള്ളിയാഴ്ച പൊതു അവധി പ്രഖ്യാപിച്ചു. മുന്നൊരുക്കത്തിന്റെ ഭാഗമായാണ് നടപടി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് അവധി. പൊതുമേഖല സ്ഥാപനങ്ങള്‍ അടക്കമുള്ള ഓഫീസുകള്‍ക്ക് അവധി ബാധകമാണ്. എന്നാല്‍ ദുരന്ത നിവാരണം, അവശ്യ സര്‍വീസുകള്‍, തിരഞ്ഞെടുപ്പ ചുമതലകള്‍ എന്നിവക്ക് ബാധകമല്ല.
ബുറേവി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. അറബിക്കടല്‍ ലക്ഷ്യമാക്കി നീങ്ങുന്ന ചുഴലിക്കാറ്റ് നിലവില്‍ തമിഴ്‌നാട്ടിലെ തൂത്തുക്കുടി തീരത്തേക്കാണ് പോകുന്നത്. ചുഴലിക്കാറ്റ് ശക്തികുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദമായി മാറിയെന്നും അര്‍ധരാത്രിയോടെ ശക്തികുറഞ്ഞ് ന്യൂനമര്‍ദമായി മാറുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.