സൈന്യം വീണ്ടും ധീരത പ്രകടിപ്പിച്ചു

0

ജമ്മുകശ്മീരില്‍ വന്‍ ആക്രമണത്തിന് പദ്ധതിയിട്ട ഭീകരരെ വധിച്ച സൈന്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സൈന്യം വീണ്ടും ധീരതയും പ്രൊഫഷണലിസവും കാഴ്ചവെച്ചു. അവരുടെ ജാഗ്രതക്ക് നന്ദി. ജമ്മുകശ്മീരിലെ തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാനുള്ള നീക്കമാണ് സൈന്യം തകര്‍ത്തതെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.