അറസ്റ്റ് രാഷ്ട്രീയപ്രേരിതം, ജാമ്യാപേക്ഷ നല്‍കി ഇബ്രാഹിംകുഞ്ഞ്

0

ആശുപത്രിയില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് വിജിലന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും താന്‍ അര്‍ബുദ രോഗിയാണെന്നും കാണിച്ചാണ് അപേക്ഷ നല്‍കിയത്.

തനിക്ക് പരസഹായമില്ലാതെ ദൈനംദിന കാര്യങ്ങള്‍ ചെയ്യാനാകില്ലെന്ന് വി കെ ഇബ്രാഹിംകുഞ്ഞ് പറയുന്നു. ഉന്നതതല സമ്മര്‍ദ ഫലമായാണ് തന്നെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. പാലാരിവട്ടം പാലം കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഒരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ജാമ്യാപേക്ഷയില്‍ പറയുന്നു. അഡ്വ ബി രാമന്‍പിള്ള വഴിയാണ് കോടതിയെ സമീപിച്ചത്. ജഡ്ജി ആശുപത്രിയില്‍ എത്തുമെന്നാണ് കരുതുന്നത്.