രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ സമ്മര്‍ദ്ദം

0

സ്വര്‍ണകള്ളക്കടത്ത് കേസില്‍ രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് സമ്മര്‍ദ്ദം ചെലുത്തുന്നതായി പിണറായി വിജയന്റെ വിശ്വസ്തന്‍ എം ശിവശങ്കര്‍. രാഷ്ട്രീയ ലക്ഷ്യങ്ങളുടെ ഇരയാണ് താന്‍. നേതാക്കളുടെ പേര് പറയാത്തത് കൊണ്ടാണ് അറസ്റ്റിലായതെന്നും ശിവശങ്കര്‍. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ശിവശങ്കര്‍ ഇക്കാര്യം അറിയിച്ചത്.

താന്‍ ഒരു കസ്റ്റംസ് ഉദ്യോഗസ്ഥനേയും വിളിച്ചിട്ടില്ല. കുറ്റകൃത്യങ്ങളുമായി തനിക്ക് യാതൊരു ബന്ധവുമില്ല. സ്വപ്‌നയും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലും തമ്മിലുള്ള വാട്‌സാപ്പ് സന്ദേശത്തില്‍ കൂട്ടിച്ചേര്‍ക്കല്‍ ഉണ്ടായിട്ടുണ്ടെന്നും ശിവശങ്കര്‍ പറഞ്ഞു. വാട്‌സാപ്പ് ചാറ്റിന്റെ പൂര്‍ണരൂപവും കോടതിയില്‍ സമര്‍പ്പിച്ചു.