പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ കടുത്ത വിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്ക്. പ്രതിപക്ഷ നേതാവിന് അധികാര ഭ്രാന്ത് മൂത്ത് സമനില തെറ്റിയിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് ഒളിച്ചുകളി നിര്‍ത്തി ചോദ്യങ്ങള്‍ക്ക് മറുപടി പറയണം.
കിഫ്ബി കോര്‍പ്പറേറ്റ് ബോഡിയാണെന്ന് വ്യക്തമായി പറയുന്നുണ്ട്. നിയമസഭ പാസ്സാക്കിയ കിഫ്ബി നിയമത്തില്‍ ഇക്കാര്യമുണ്ട്. റിസര്‍വ് ബാങ്ക്, സെബി എന്നിവയുടെ അനുമതിയോടെയാണ് വായ്പ എടുത്തത്. ഇതൊന്നും സിഐജിക്ക് മനസ്സിലാകുന്നില്ല. അതുകൊണ്ട് തന്നെ നിയമപരമായി നേരിടാന്‍ ഒരു ഭയവും ഇല്ല. രാഷ്ട്രീയമായും നേരിടുമെന്നും തോമസ് ഐസക്ക് പറഞ്ഞു.