ലീഡില്‍ മഹാസഖ്യം കേവല ഭൂരിപക്ഷത്തില്‍

0

വിജയം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബീഹാറില്‍ മഹാസഖ്യം കേവല ഭൂരിപക്ഷത്തിലേക്ക്. 126 എന്ന മാന്ത്രിക സംഖ്യയില്‍ ലീഡ് ചെയ്യുന്നത് മഹാസഖ്യമാണ്. എന്‍ഡിഎ 103 സീറ്റുമായി പിന്നിലുണ്ട്. മഹാസഖ്യത്തില്‍ ആര്‍ജെഡിക്ക് വന്‍ മുന്‍തൂക്കമാണ്-86. കോണ്‍ഗ്രസ്-28. എന്‍ഡിഎയില്‍ ബിജെപിയാണ് മുന്നില്‍. ബിജെപി 52, ജെഡിയു 42 എന്നിങ്ങനെയാണ് ലീഡ്. ഇടതുപക്ഷം 7 സീറ്റില്‍ മുന്നിലുണ്ട്.