സംസ്ഥാനത്ത് ഇന്ന് 3593 പേര്ർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 3070 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. ഇവരില്‍ 409 പേരുടെ ഉറവിടം അറിവായിട്ടില്ല. ഇന്ന് 5983 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 32489 പേരുടെ സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ്് പോസിറ്റിവിറ്റി നിരക്ക് 11.06 ആണ്.
ഇന്ന് 22 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 1714 ആയി.
ഇന്നത്തെ രോഗികളില്‍ 53 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 61 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്.