കള്ളക്കടത്തുകാരിയായ സ്വപ്‌നയുമായുള്ള ബന്ധത്തിന്റെ പേരില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിയമസഭയെ ദുരുപയോഗം ചെയ്യുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. രാഷ്ട്രീയ താല്‍പ്പര്യം സംരക്ഷിക്കാന്‍ നിയമസഭയെ ദുരുപയോഗം ചെയ്യുകയാണ്. അതില്‍ വ്യകതി താല്‍പ്പര്യം കൂടിയുണ്ട്. സ്വപ്‌ന സുരേഷും പി ശ്രീരാമകൃഷ്ണനും തമ്മില്‍ വളരെ അടുത്ത ബന്ധമാണ്. നിരവധി തവണ സ്വപ്നയെ സ്പീക്കര്‍ വിളിച്ചതിന്റെ വിശദാംശങ്ങള്‍ പുറത്തായിട്ടുണ്ട്.
എക്‌സിക്യൂട്ടീവിന്റെ അധികാരത്തിന്മേല്‍ നിയമസഭ അനാവശ്യമായി കൈക്കടത്തുന്നുവെന്ന തോന്നലാണ് ഉണ്ടാക്കുന്നത്. നിയമസഭയുടെ ഒരു അവകാശവും ഇവിടെ ലംഘിക്കപ്പെട്ടിട്ടില്ല. എന്നിട്ടും ഇഡി അന്വേഷണത്തെ ചോദ്യം ചെയ്യാനും ഉദ്യോഗസ്ഥരെ വിളിച്ച് വരുത്താനും നിയമസഭ കാണിച്ച താല്‍പ്പര്യം അമിതാധികാര പ്രയോഗമാണെന്നും അതിനുള്ള അവകാശം ഇല്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.