സിപിഎം എംഎല്‍എ ജയിംസ് മാത്യുവിന്റെ പരാതിയില്‍ എല്‍ഫോഴ്‌സ്മെൻ് ഡയറക്ടറേറ്റിനോട് വിശദീകരണം തേടാന്‍ നിയമസഭ എത്തിക്‌സ് കമ്മിറ്റി. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ ചോദിച്ച നടപടിക്കെതിരെയാണ് പരാതി . ഇതി അവകാശ ലംഘനമാണെന്നാണ് ജയിംസ് മാത്യുവിന്റെ വാദം. ഇഡിയുടെ ഇടപെല്‍ മൂലം പദ്ധതി സ്തംഭനാവസ്ഥയിലാണെന്നും പരാതിയിലുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു കേന്ദ്ര അന്വേഷണ ഏജന്‍സിയോട് നിയമസഭ എത്തിക്‌സ് കമ്മിറ്റി വിശദീകരണം തേടുന്നത്.