അഴിമതിയും കള്ളക്കടത്തും നടത്തുന്ന സംസ്ഥാന സര്‍ക്കാരിനെ താഴെയിറക്കും വരെ അതിശക്ത സമരം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബംഗളുരു മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയുടെ ബിനാമിയെങ്കില്‍ എം ശിവശങ്കര്‍ ആരുടെ ബിനാമിയാണെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
കള്ളക്കടത്തുകാരുടെ ബിനാമി ആയി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വീട്ടില്‍ മയക്ക് മരുന്ന് കച്ചവടം നടക്കുന്നു. സിനിമ രംഗത്തെ ബിനീഷിന്റെ മയക്കുമരുന്ന് ഇടപെടലും അന്വേഷിക്കണം. ഡിജിപി ലോക്‌നാഥ് ബഹ്‌റ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ഡയറക്ടര്‍ ജനറല്‍ ഓഫ് പര്‍ച്ചേയ്‌സ് ആയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രിക്ക് ഓശാന പാടുന്ന ഡിജിപി ചെവിയില്‍ നുള്ളിക്കോ, ഇതിനൊക്കെ മറുപടി പറയേണ്ടി വരും.
മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോക സംഘങ്ങളുടെ താവളമായി മാറിക്കഴിഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ മുഖ്യമന്ത്രി മൈക്ക് ഓഫ് ചെയ്ത് എത്രനാള്‍ മുന്നോട്ട് പോകും. ശിവശങ്കറിന്റെ ചെയ്തികള്‍ക്ക് പിണറായി വിജയന്‍ എണ്ണി എണ്ണി മറുപടി പറയേണ്ടിവരും. പിണറായി വിജയന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രനേതൃത്വം സര്‍ക്കാരിനെതിരെ പിന്തുണയ്ക്കാതെ പിന്നെന്ത് ചെയ്യുമെന്നും രമേശ് ചെന്നിത്തല ചോദിച്ചു.




































