സ്വപ്‌നപദ്ധതികളിലേക്കും ഇഡി

0

സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതികളിലേക്കും അന്വേഷണം വ്യാപിപ്പിച്ച് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്. പിണറായി വിജയന്റെ വിശ്വസ്തന്‍ എം ശിവശങ്കര്‍ മുന്‍കൈ എടുത്ത നാല് വന്‍ പദ്ധതികളിലേക്കാണ് ഇഡി അന്വേഷണം വ്യാപിപ്പിച്ചത്. കെ ഫോണ്‍, സ്മാര്‍ട് സിറ്റി, ഡൗണ്‍ടൗണ്‍, ഇ മൊബിലിറ്റി പദ്ധതികളാണ് അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി ഈ പദ്ധതികളുടെ വിശംദാംശങ്ങള്‍ നല്‍കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് ഇഡി കത്ത് നല്‍കി.

പദ്ധതികളുടെ മറവില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നെന്നാണ് പ്രഥമിക വിലയിരുത്തല്‍. ധാരണാ പത്രം, പങ്കാളികള്‍, ഏറ്റെടുത്ത ഭൂമി, നല്‍കിയ വില തുടങ്ങിയവയുടെ വിശദാംശങ്ങള്‍ നല്‍കണം. പദ്ധതികളുടെ മറവില്‍ റിയല്‍ എസ്‌റ്റേറ്റ് കച്ചവടവും അഴിമതിയും നടന്നതായാണ് വിവരം. ചില ഐഎഎസ് ഉദ്യോഗസ്ഥരിലേക്കും അന്വേഷണം നീണ്ടേക്കും.