സ്‌പോര്‍ട്‌സ് കൗണ്‍സിലിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ വാഹനം സ്വര്‍ണ കള്ളക്കടത്തിന് ഉപയോഗിച്ചെന്ന് സുരേന്ദ്രന്‍.
കൗണ്‍സില്‍ പ്രസിഡണ്ട് മേഴ്‌സി കുട്ടന്റെ പിഎക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ട്. പ്രസിഡണ്ടിന്റെ വാഹനം പിഎ ദുരുപയോഗപ്പെടുത്തി. നിരവധി തവണ സ്വര്‍ണകള്ളക്കടത്തിന് കൂട്ടുനിന്നു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പിഎ സിപിഎം നോമിനിയാണ്. യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സന്റെ ശുപാര്‍ശ പ്രകാരമാണ് മേഴ്‌സിക്കുട്ടന്റെ പിഎ ആക്കിയത്.
കേരള ക്രിക്കറ്റ് അസോസിയേഷന്റെ നിയന്ത്രണം പിടിക്കാനും സിപിഎം ശ്രമിച്ചു. ബിനീഷ് കോടിയേരിയെ മുന്‍നിര്‍ത്തിയായിരുന്നു ഇത്. ഇക്കാര്യത്തില്‍ അന്വേഷണം വേണം. ബിനീഷിനെ കെസിഎ പുറത്താക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.