ജോസ് കെ മാണിയുടെ മുന്നണി മാറ്റത്തിനെതിരെ കുടുംബാംഗം. സഹോദരി ഭര്‍ത്താവും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ എം ബി ജോസഫാണ് എല്‍ഡിഎഫിലേക്ക് ചേക്കാറാനുള്ള നീക്കത്തിനെതിരെ പരസ്യമായി രംഗത്ത് വന്നത്. ഇത് പാര്‍ടിയുടെ രാഷ്ട്രീയത്തിന് ഭൂഷണമല്ല. എല്‍ഡിഎഫില്‍ നിന്ന് കേരള കോണ്‍ഗ്രസിന് രാഷ്ട്രീയ നേട്ടം സാധിക്കില്ല. എല്‍ഡിഎഫില്‍ നില്‍ക്കാനാവാതെ കെ എം മാണി യുഡിഎഫിലേക്ക് മടങ്ങുകയായിരുന്നു. ബാര്‍ കോഴ കാലത്ത് കെ എം മാണിയെ വേട്ടയാടുകയായിരുന്നു സിപിഎം. കോണ്‍ഗ്രസ് അനുവദിച്ചാല്‍ ജോസ് കെ മാണിക്കെതിരെ മത്സരിക്കാന്‍ തയ്യാറാണെന്നും എം ബി ജോസഫ് പറഞ്ഞു.