റഫാല്‍ അടുത്ത ബാച്ച് നവംബറില്‍

0

ഇന്ത്യ ഫ്രാന്‍സില്‍ നിന്ന് വാങ്ങുന്ന റഫാല്‍ യുദ്ധ വിമാനങ്ങളുടെ അടുത്ത ബാച്ച് നവംബറില്‍ എത്തും. ഇതിനായി അസി. ചീഫ് ഓഫ് എയര്‍ സ്റ്റാഫിന്റെ നേതൃത്വത്തില്‍ വ്യോമസേനാ സംഘം ഫ്രാന്‍സിലേക്ക് പോയി. വിമാനങ്ങളെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് വ്യോമസേന. 36 റഫാല്‍ വിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്. അതില്‍ അഞ്ചെണ്ണമാണ് ലഭിച്ചത്. 59,000 കോടി രൂപയുടെ കരാറാണ് ഇതിനായി ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ ഉണ്ടാക്കിയത്.