ഷെയ്ന്‍ നിഗമും ആന്‍ ശീതളും നായികാനായകന്‍മാരായെത്തിയ ഇഷ്‌ക് ഇനി ഹിന്ദിയിലേക്കും. അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ചിത്രം തമിഴിൽ നിർമിക്കാൻ നേരത്തെ തീരുമാനമായിരുന്നു. സംവിധായകന്‍ അനുരാജ് മനോഹറും തിരക്കഥാകൃത്ത് രതീഷ് രവിയുമൊന്നിച്ച് നീരജ് പാണ്ഡെയെ കാണാന്‍ ചെന്നിരുന്നു. നീരജ് പാണ്ഡെ നിര്‍മാതാവായിട്ടുള്ള ഫ്രൈഡേ ഫിലിം വര്‍ക്‌സ് ചിത്രം നിര്‍മ്മിക്കും.അഭിനേതാക്കളെക്കുറിച്ചോ സംവിധാനം ആരെന്നതിനെക്കുറിച്ചോ ഉള്ള വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. ഏപ്രിലില്‍ ഷൂട്ട് ആരംഭിക്കും