പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 2.85 കോടി രൂപയുടെ സ്വത്ത്. സ്വത്ത് വിവരങ്ങള്‍ പ്രധാനമന്ത്രി സ്വമേധയാ പ്രഖ്യാപിക്കുകയായിരുന്നു. അദ്ദേഹത്തിന് കടബാധ്യതയില്ല. 2019ല്‍ 2.49 കോടി രൂപയായിരുന്നു അദ്ദേഹത്തിന്റെ സ്വത്ത്. പണമായി 31,450 രൂപ മാത്രമാണ് കൈവശമുള്ളത്. സേവിംങ്‌സ് അക്കൗണ്ടില്‍ 3.38 ലക്ഷം രൂപയുണ്ട്. ഗുജറാത്തിലെ ഗാന്ധിനഗറിലെ എസ്ബിഐ ശാഖയില്‍ സ്ഥിര നിക്ഷേപമായി 1,60,28,039 രൂപയുമുണ്ട്.
ഇതിന് പുറമെ 45 ഗ്രാം തൂക്കമുള്ളനാല് സ്വര്‍ണ മോതിരങ്ങളാണ് മറ്റൊരു സമ്പാദ്യം. ഗാന്ധിനഗറിലെ വീട് നില്‍ക്കുന്ന ഭൂമിക്ക് 1.1 കോടി രൂപയാണ് മൂല്യം. എന്നാല്‍ ഇത് മോദിയുടെ മാത്രം ഉടമസ്ഥതയിലല്ല. മൂന്ന് പേര്‍ അവകാശികളാണ്. വാഹനങ്ങളില്ല.