എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ വാദം കേള്‍ക്കുന്നത് നീട്ടിവെക്കണമെന്ന് സിബിഐ. രണ്ടാഴ്ചത്തേക്ക് മാറ്റിവെക്കണമെന്നാണ് സുപ്രീംകോടതിയില്‍ സിബിഐ ആവശ്യപ്പെട്ടത്. നാളെ കേസ് പരിഗണിക്കാനിരിക്കെയാണ് സിബിഐ നീക്കം.
മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെ വെറുതെ വിട്ട കേരള ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്. ഒക്ടോബര്‍ എട്ടിന് കേസ് പരിഗണിച്ചപ്പോള്‍ ശക്തമായ വാദമുഖങ്ങള്‍ സമര്‍പ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വിശദമായ വാദം സമര്‍പ്പിക്കാന്‍ രണ്ടാഴ്ച സമയം ആവശ്യപ്പെട്ടത്.