നിയമസഭയിലെ അക്രമംഃ കേസ് 28ലേക്ക് മാറ്റി

0

കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ എല്‍എഡിഎഫ് അംഗങ്ങള്‍ നിയമസഭയില്‍ നടത്തിയ അക്രമത്തിലെ കേസ് പരിഗണിക്കുന്നത് ആ മാസം 28 ലേക്ക് മാറ്റി. മന്ത്രിമാരടക്കം ആറ് പേരാണ് കേസിലെ പ്രതികള്‍. കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ഹര്‍ജി കോടതി നേരത്തെ തള്ളിയിരുന്നു.

നിയമസഭയില്‍ വ്യാപക അക്രമവും നാശനഷ്ടവും നടത്തിയവരാണ് കേസിലെ പ്രതികളായത്. മറ്റു എല്‍ഡിഎഫ് അംഗങ്ങള്‍ ചെറിയ തോതിലാണ് അക്രമവും കയ്യാങ്കളിയും നടത്തിയത്. വി ശിവന്‍കുട്ടി, കെ അജിത്, സി കെ സദാശിവന്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ കോടതിയില്‍ നിന്ന് ജാമ്യം എടുത്തിട്ടുണ്ട്. പ്രതികളായ ഇ പി ജയരാജന്‍, കെ ടി ജലീല്‍ എന്നിവര്‍ കോവിഡ് ബാധിച്ചതിനാല്‍ ജാമ്യം എടുത്തിട്ടില്ല.