ഈ മാസം 23 വരെ പിണറായി വിജയന്റെ വിശ്വസ്തനായിരുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകണം. ഇതില്‍ വീഴ്ച വരുത്തരുത്. വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ സമയം വേണമെന്ന ശിവശങ്കറിന്റെ ആവശ്യം കോടതി അംഗീകരിച്ചു. 23ന് റിപ്പോര്‍ട്ട് നല്‍കണമെന്നും അതുവെര അറസ്റ്റ് പാടില്ലെന്നുമായിരുന്നു കോടതി ഉത്തരവ്.
ശിവശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയിലാണ് ഉത്തരവ്. എന്നാല്‍ തങ്ങള്‍ അറസ്റ്റ് തീരുമാനിച്ചിട്ടില്ലെന്നായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഹൈക്കോടതിയില്‍ പറഞ്ഞത്.