സര്‍ക്കാര്‍ അമിത സമ്മര്‍ദ്ദം ചെലുത്തുന്നതില്‍ പ്രതിഷേധിച്ച് ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. നാളെ മുതല്‍ അധിക ജോലികളില്‍ നിന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കും. എന്നാല്‍ പ്രതിഷേധം കോവിഡ് ഡ്യൂട്ടികളെ ബാധിക്കില്ല. കോവിഡ് ഇതര പരിശീലനം അടക്കം ബഹിഷ്‌ക്കരിക്കും. ജോലിസമയം കഴിഞ്ഞുള്ള സൂം മീറ്റിംഗുകളില്‍ നിന്ന് വിട്ടുനില്‍ക്കുക, സര്‍ക്കാരിന്റെ ഔദ്യോഗിക വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ നിന്ന് വിട്ടു നില്‍ക്കുക തുടങ്ങിയ നടപടികളും ഉണ്ടാകുമെന്നും കെജിഎംഎ അറിയിച്ചു.
ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ വകുപ്പിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കണം എന്ന ആവശ്യത്തോട് മുഖം തിരിച്ചു നി്ല്‍ക്കുന്ന സര്‍ക്കാരിനെതിരെയാണ് സമരം. കോവിഡ് ആശുപത്രികളിലെ കഠിന ജോലിക്ക് ശേഷം ഉള്ള അവധി അവസാനിപ്പിച്ചത് നീതി നിഷേധത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്നതാണെന്നും കെജിഎംഎ അറിയിച്ചു.