കെ എം മാണിയുടെ ആത്മാവിനെ ജോസ് കെ മാണി വഞ്ചിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജോസ് ചെയ്തത് രാഷ്ട്രീയ വഞ്ചനയാണ്. യുഡിഎഫിനെ പിന്നില്‍ നിന്ന് കുത്തി. ജോസ് കെ മാണിയുടെ അപക്വമായ നിലപാടുകള്‍ കൊണ്ടാണ് പാലായില്‍ തോറ്റത്.
കെ എം മാണിയെ എല്‍ഡിഎഫുകാര്‍ ആക്രമണം നടത്തിയപ്പോള്‍ നെഞ്ചും കൊടുത്ത് കൂടെ നിന്നത് കേരളത്തിലെ യുഡിഎഫ് പ്രവര്‍ത്തകരാണ്. എല്ലാ നിലക്കും മാണി സാറിന് പ്രതിരോധം തീര്‍ത്തു. എന്നും യുഡിഎഫിന് ഒപ്പം നില്‍ക്കാനാണ് കെ എം മാണി ആഗ്രഹിച്ചത്. മാണി സാറിനെ കള്ളനെന്ന് വിളിക്കുകയും വീട്ടില്‍ നോട്ടെണ്ണല്‍ യന്ത്രമുണ്ടെന്ന് പറഞ്ഞ് അപമാനിക്കുകയും ചെയ്തവരാണ് ഇടതുമുന്നണിക്കാര്‍. നിയമസഭയിലെ അവരുടെ അക്രമം ജനം മറക്കില്ല. ആ മാണി സാറിനെ മകനെ സ്വീകരിക്കുക വഴി എല്‍ഡിഎഫ് അവരുടെ രാഷ്ട്രീയ പാപ്പരത്വം ഒന്നുകൂടി തെളിയിച്ചു.
കെ എം മാണിയോട് ഇടതുമുന്നണി മാപ്പ് പറയണം. രാജ്യസഭ സീറ്റ് മാത്രമല്ല, ജോസ് വിഭാഗം ലോകസഭ, നിയമസഭ സീറ്റുകളും രാജിവെക്കണമെന്നും ചെന്നിത്തല പറഞ്ഞു.