ലൈഫ് മിഷനിലെ ഹൈക്കോടതി ഉത്തരവ് പൊതുമണ്ഡലത്തില്‍ അനാവശ്യ പ്രചാരണം നടത്തിയവര്‍ക്കുള്ള മറുപടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലൈഫ് പദ്ധതിയെ ആരും തെറ്റായി ചിത്രീകരിക്കാന്‍ തയ്യാറാകരുത്. രണ്ട് തവണ വാദം കേട്ടാണ് ഹൈക്കോടതി ഇടക്കാല ഉത്തരവായി സ്റ്റേ ഇറങ്ങിയത്. ലൈഫ് മിഷന്‍ സ്‌പോണ്‍സറില്‍ നിന്ന് നേരിട്ട് വിദേശ സംഭാവന വാങ്ങിയിട്ടില്ല എന്നതില്‍ തര്‍ക്കമില്ലെന്ന് ഹൈക്കോടതി കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.