വാളയാർ കേസ് ; അന്വേഷണ കമ്മീഷന്റെ കാലാവധി നീട്ടി

0

വാളയാര്‍ സ്റ്റേഷന്‍ പരിധിയിലെ രണ്ടു പെണ്‍കുട്ടികളുടെ അസ്വാഭാവിക മരണം സംബന്ധിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട റിട്ട. ജഡ്ജി പി.കെ. ഹനീഫ കമ്മീഷന്‍റെ കാലാവധി ഫെബ്രുവരി 25 മുതല്‍ രണ്ടു മാസത്തേക്ക് നീട്ടാന്‍ തീരുമാനിച്ചു.

സര്‍ക്കാരിന് യുക്തമെന്ന് തോന്നുന്ന സാഹചര്യത്തില്‍ പ്രാദേശിക നിരീക്ഷണ സമിതി, ജില്ലാതല അധികൃത സമിതി എന്നിവ മൂന്നു വര്‍ഷ കാലാവധിക്കു മുമ്പ് പുനഃസംഘടിപ്പിക്കുന്നതിനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തി 2008-ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി.

സംസ്ഥാനത്തെ സ്വകാര്യ എയ്ഡഡ് കോളേജുകള്‍, എയ്ഡഡ് ട്രെയിനിംഗ് കോളേജുകള്‍, എയ്ഡഡ് അറബിക് കോളേജുകള്‍, എയ്ഡഡ് പോളിടെക്നിക്കുകള്‍, എയ്ഡഡ് എഞ്ചിനീയറിംഗ് കോളേജുകള്‍ എന്നിവിടങ്ങളില്‍ ജോലിയിലിരിക്കെ മരണപ്പെടുന്ന ജീവനക്കാരുടെ ആശ്രിതര്‍ക്ക് സമാശ്വാസ നിയമത്തിനായി തയ്യറാക്കിയ പദ്ധതിയുടെ കരട് മാര്‍ഗ്ഗരേഖ അംഗീകരിച്ചു.

തൃശ്ശൂര്‍ എസ്.ആര്‍.വി. മ്യൂസിക് കോളേജില്‍ ഒരു ഹെഡ് അക്കൗണ്ടന്‍റിന്‍റെയും ഒരു ക്ലാര്‍ക്കിന്‍റെയും തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു