കലാഭവന്‍ മണിയുടെ സഹോദരന്‍ ആത്മഹത്യക്ക് ശ്രമിച്ചു

0

സംഗീത നാടക അക്കാദമിയില്‍ നിന്ന് ഏറ്റ അപമാനത്തിന് പിന്നാലെ കലാഭവന്‍ മണിയുടെ സഹോദരന്‍ ഡോ. ആര്‍ എല്‍ വി രാമകൃഷ്ണന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉറക്ക ഗുളികള്‍ കഴിച്ചാണ് ആത്മഹത്യാ ശ്രമം നടത്തിയത്.

രാമകൃഷ്ണന് നൃത്തം അവതരിപ്പിക്കാന്‍ അവസരം തരികയാണെങ്കില്‍ ധാരാളം വിമര്‍ശനങ്ങള്‍ ഉണ്ടാകും എന്നായിരുന്നു സംഗീത നാടക അക്കാദമി സെക്രട്ടറി രാധാകൃഷ്ണന്‍ നായര്‍ പറഞ്ഞതെന്ന് രാമകൃഷ്ണന്‍ പറഞ്ഞിരുന്നു. ഞങ്ങള്‍ അന്തി വരെ വെള്ളം കോരിയിട്ട് അവസാനം കുടം ഉടയ്ക്കണ്ടല്ലേ. അവസരം തരികയാണെങ്കില്‍ സംഗീത നാടക അക്കാദമി അക്കാദമിയുടെ ഇമേജ് നഷ്ടപ്പെടും. പട്ടിക ജാതി വിഭാഗത്തില്‍ പെട്ട ഒരാള്‍ക്ക് അവസരം നല്‍കില്ല എന്ന ധാര്‍ഷ്ട്യമാണ് അദ്ദേഹത്തെ കൊണ്ട് ഇത്തരമൊരു പ്രവര്‍ത്തി ചെയ്യിച്ചതെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞു.