HomeKeralaഐ ഫോണില്‍ പ്രതിപക്ഷ നേതാവ് ഹൈക്കോടതിയിലേക്ക്

ഐ ഫോണില്‍ പ്രതിപക്ഷ നേതാവ് ഹൈക്കോടതിയിലേക്ക്

ഐ ഫോണ്‍ വിവാദത്തില്‍ ഉത്തരം തേടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിലേക്ക്. യുഎഇ ദിനാഘോഷവുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് വഴി പ്രതിപക്ഷ നേതാവിന് ഐ ഫോണ്‍ നല്‍കിയെന്ന പരാമര്‍ശനത്തിന് എതിരെയാണ്‌  നിയമനടപടി.

സന്തോഷ് ഈപ്പനാണ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഐ ഫോണ്‍ നല്‍കിയെന്ന പരാമര്‍ശം നടത്തിയത്. ലൈഫ് മിഷന്‍ പദ്ധതിയിലെ സിബിഐ അന്വേഷണത്തിന് എതിരെയായിരുന്നു ഹര്‍ജി. പരാമര്‍ശം അടിയന്തരമായി നീക്കണമെന്ന് ആവശ്യപ്പെട്ട് സന്തോഷ് ഈപ്പന് വക്കീല്‍ നോട്ടീസ് അയക്കാനാണ് ചെന്നിത്തല ഉദ്ദേശിക്കുന്നത്. എന്നാല്‍ തീരുമാനം ആയില്ലെങ്കില്‍ ഹൈക്കോടതിയെ നേരിട്ട് സമീപിക്കും.

Most Popular

Recent Comments