ബിനീഷ് കോടിയേരിയെ ബംഗളുരുവില്‍ ചോദ്യം ചെയ്യും

0

ലഹരി മരുന്ന് കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യും. ബംഗളുരു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആണ് ചോദ്യം ചെയ്യുക. ആറിന് രാവിലെ ബംഗളുരു ശാന്തിനഗറിലെ ഓഫീസില്‍ ഹാജരാകണമെന്ന് ബിനീഷ് കോടിയേരിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നോട്ടീസൂം കൈമാറി. ലഹരിമരുന്ന് കേസില്‍ അറസ്റ്റ് ചെയ്ത അനൂപ് മുഹമ്മദിന്റെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ ചോദ്യം ചെയ്യുക.