HomeKeralaസര്‍ക്കാര്‍ ശ്രമം പാര്‍ടിക്കാര്‍ക്ക് തൊഴില്‍ നല്‍കല്‍

സര്‍ക്കാര്‍ ശ്രമം പാര്‍ടിക്കാര്‍ക്ക് തൊഴില്‍ നല്‍കല്‍

ഭരണം അവസാനിക്കാറായ സമയത്ത് അര ലക്ഷം പേര്‍ക്ക് തൊഴില്‍ എന്ന സര്‍ക്കാര്‍ പ്രഖ്യാപനം യുവാക്കളെ കബളിപ്പിക്കലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 25 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പ്രകടന പത്രികയില്‍ പറഞ്ഞിട്ട് ആര്‍ക്കും തൊഴില്‍ നല്‍കാന്‍ കഴിയാത്ത സര്‍ക്കരാണിത്. ആര് ഭരിച്ചാലും പിഎസ് സി നടത്തുന്ന നിയമനം മാത്രമാണ് കഴിഞ്ഞ നാല് വര്‍ഷമായുള്ളത്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് നടത്തുന്ന പൊള്ളയായ പ്രഖ്യാപനം മാത്രമാണ് മുഖ്യമന്ത്രി നടത്തിയത്.

ഭരണത്തിന്റെ അവസാന നാളുകളില്‍ കടുംവെട്ടാണ് നടക്കുന്നത്. സിപിഎമ്മുകാരെ നിയമിക്കലാണ് പ്രധാന ലക്ഷ്യം. സിപിഎമ്മിന്റെ സൈബര്‍ ഗുണ്ടകളെയടക്കം സ്ഥിരപ്പെടുത്താന്‍ ശ്രമം നടക്കുന്നു. എല്ലായിടത്തും താല്‍ക്കാലികക്കാരായി സിപിഎമ്മുമാരെ നിയമിച്ച ശേഷം ഭരണം തീരുമ്പോള്‍ സ്ഥിരപ്പെടുത്തും. ഐടി വകുപ്പിലും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലും അടക്കം നിരവധി പേരെ തിരുകികയറ്റുകയാണ്. ഇവരെയെല്ലാം സ്ഥിരപ്പെടുത്തും. കഷ്ടപ്പെട്ട് പഠിച്ച് റാങ്ക ലിസ്റ്റില്‍ ഇടം നേടിയവരെ നോക്കുകുത്തിയാക്കുമ്പോഴാണ് ഈ ക്രൂരതയെന്നും ചെന്നിത്തല പറഞ്ഞു.

Most Popular

Recent Comments