HomeKeralaസിബിഐയ്ക്ക് നേരത്തെ അനുമതി നല്‍കി

സിബിഐയ്ക്ക് നേരത്തെ അനുമതി നല്‍കി

എഫ്‌സിആര്‍എ കേസില്‍ അന്വേഷണത്തിന് സിബിഐക്ക് അനുമതി നല്‍കിയ സര്‍ക്കാരാണ് ഇപ്പോള്‍ എതിര്‍ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 2017 ജൂണ്‍ 13ന് സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ അസാധാരണ ഗസറ്റില്‍ ഇക്കാര്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അന്വേഷണത്തിന് അനുമതി തേടിയ സിബിഐക്കാണ് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ഉത്തരവിലൂടെ സമ്മതം നല്‍കിയത്. എന്നിട്ടാണ് സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ സിബിഐ അന്വേഷിക്കുന്നു എന്ന പ്രചാരണം നടത്തുന്നത്. അതേ വാദം ഉയര്‍ത്തിയാണ് കോടതിയെ സമീപിച്ചതും. സ്വന്തം ഉത്തരവിനെ തള്ളിപ്പറയുന്ന നിലപാട് എത്ര പരിഹാസ്യമാണ്.

സര്‍ക്കാരിന് കിട്ടുന്ന രണ്ടാമത്തെ തിരിച്ചടിയാണ് ഹൈക്കോടതിയില്‍ നിന്ന് ലഭിച്ചത്. മുഖ്യമന്ത്രിയിലേക്ക് അന്വേഷണം വരുമെന്നായപ്പോഴാണ് സിബിഐക്കെതിരെ സര്‍ക്കാര്‍ തിരിഞ്ഞത്. സര്‍ക്കാര്‍ സ്വന്തം ഉത്തരവ് തിരിത്തിയിട്ട് വേണമായിരുന്നു കോടതിയില്‍ പോകാന്‍. ഈ നാണക്കേടില്‍ നിന്ന് രക്ഷ നേടാന്‍ ഹൈക്കോടതിയിലെ കേസ് ഉടന്‍ പിന്‍വലിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Most Popular

Recent Comments