HomeIndiaബീഹാറിലെ മഹാസഖ്യത്തില്‍ സീറ്റ്ധാരണ

ബീഹാറിലെ മഹാസഖ്യത്തില്‍ സീറ്റ്ധാരണ

ബീഹാറില്‍ പ്രതിപക്ഷമായ മഹാസഖ്യത്തില്‍ സീറ്റ് ധാരണയായി. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് ധാരണ. പ്രധാനകക്ഷിയായ ആര്‍ജെഡി 138 സീറ്റില്‍ മത്സരിക്കും. കോണ്‍ഗ്രസിന്‌ 68 സീറ്റുണ്ട്. ഇടതു പാര്‍ട്ടികള്‍ക്ക് 29 സീറ്റ് നല്‍കും. ഇതില്‍ സിപിഐ എംഎല്‍ 19 മണ്ഡലത്തില്‍ മത്സരിക്കും. ആറിടത്ത് സിപിഐയും നാലിടത്ത് സിപിഎമ്മും നില്‍ക്കും. പ്രദേശിക പാര്‍ടികളായ മുകേഷ് സാഹ്നിയുടെ വികാശ് ശീല്‍ ഇന്‍സാന്‍ പാര്‍ടിക്ക് ആറ് സീറ്റും ജെഎംഎമ്മിന് രണ്ട് സീറ്റും ആര്‍ജെഡി അവരുടെ സീറ്റില്‍ നിന്ന് നല്‍കുമെന്നാണ് കരുതുന്നത്. ഒക്ടോബര്‍ 28, നവംബര്‍ 3, 7 തിയതികളിലാണ് നിയമസഭ തെരഞ്ഞെടുപ്പ്. ആകെ 243 സീറ്റുകളാണ് ബീഹാര്‍ നിയമസഭയിലുള്ളത്.

Most Popular

Recent Comments