മൊറട്ടോറിയം കാലയളവിലെ പിഴ പലിശ ഒഴിവാക്കും

0

മൊറട്ടോറിയം കാലയളവിലെ പലിശക്ക് പിഴ പലിശ ഈടാക്കുന്നത് ഒഴിവാക്കാം എന്ന് കേന്ദ്രസര്‍ക്കാര്‍. രണ്ട് കോടി രൂപ വരെയുള്ള വായ്പകള്‍ക്ക് ഇളവ് ലഭിക്കും. ലോക് ഡൗണില്‍ വായ്പകള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തിയിരുന്നു. മാര്‍ച്ച് മുതല്‍ ആഗസ്റ്റ് വരെയുള്ള കാലയളവില്‍ പലിശയ്ക്ക് പിഴ പലിശ ഏര്‍പ്പെടുത്തില്ലെന്ന് സുപ്രീംകോടതിയിലെ സത്യവാങ്ങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ചെറുകിട വ്യവസായങ്ങള്‍ക്കുള്ള വായ്പ, വിദ്യാഭ്യാസ, ഭവന, വാഹന, വ്യക്തിഗത വായ്പകള്‍,വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ എടുത്ത വായ്പ, ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക എന്നിവയ്ക്കാണ് ഇളവ്. രണ്ട് കോടി രൂപയ്ക്ക് മുകളില്‍ ഉള്ള വായ്പകള്‍ക്ക് ഇളവില്ല. നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കല്‍, ക്രെഡിറ്റ് റേറ്റിംഗ് കുറയ്ക്കല്‍ എന്നിവയിലും ഇളവുണ്ട്. എന്നാല്‍ മൊറട്ടോറിയം കാലയളവിലെ പലിശ പൂര്‍ണമായും എഴുതി തള്ളാനാവില്ല. ഇത് ബാങ്കുകള്‍ക്ക് അറ് ലക്ഷം കോടിയുടെ ബാധ്യത ഉണ്ടാകും എന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.