കോവിഡ് ബാധ നിയന്ത്രിക്കാന്‍ കടുത്ത നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. 10 ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നേരത്തെ 3 ജില്ലകളിലാണ് പ്രഖ്യാപിച്ചിരുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ , കോട്ടയം, തൃശൂര്‍ , ഇടുക്കി, മലപ്പുറം, പാലക്കാട്, കോഴിക്കോട്, എറണാകുളം ജില്ലകളിലാണ് നിരോധനാജ്ഞ. ശനിയാഴ്ച മുതലാണ് നിരോധനം. എന്നാല്‍ പൊതുഗതാഗതത്തിന് നിയന്ത്രണം ഉണ്ടാകില്ല.
നിരോധനാജ്ഞയിലെ നിയന്ത്രണങ്ങള്‍
ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ല
അഞ്ചു പേരില്‍ കൂടുതല്‍ ആളുകള്‍ കൂടരുത്
മരണാനന്തര ചടങ്ങുകള്‍, വിവാഹം തുടങ്ങിയവയ്ക്ക് കര്‍ശന വ്യവസ്ഥകളോടെ ആളുകള്‍ക്ക് പങ്കെടുക്കാം.
വിവാഹത്തിന് 50ഉം മരണാനന്തര ചടങ്ങുകള്‍ക്ക് 20 ഉം പേര്‍ക്ക് പങ്കെടുക്കാം.
പൊതു പരിപാടികളില്‍ 20 പേരില്‍ കൂടുതല്‍ പങ്കെടുക്കരുത്.





































