തൃശൂര്‍ ജില്ലയില്‍ കെഎസ്എസ്പിയു കയ്പ്പറമ്പ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തില്‍ വയോജന ദിനം ആചരിച്ചു. ഇതിൻ്റെ ഭാഗമായി 80 വയസ്സ് പൂര്‍ത്തിയായ അംഗങ്ങളെ ആദരിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ പൊതുപരിപാടി ഉണ്ടായില്ല. അംഗങ്ങളെ അവരുടെ വീടുകളില്‍ ചെന്നാണ് ആദരിച്ചത്. 65 വയസ്സിന് താഴെയുള്ള ഭാരവാഹികളാണ് ആദരണ ചടങ്ങില്‍ പങ്കെടുത്തത്.
കെ എ കല്യാണി ടീച്ചര്‍, സി പി ലോനപ്പന്‍, സി ടി ജോസ്, എ വി ഫ്രാന്‍സീസ്, പി ഹൈമവതി ടീച്ചര്‍, റോസി ടീച്ചര്‍, പി സുകുമാരന്‍ മാസ്റ്റര്‍, ബാലന്‍ മാസ്റ്റര്‍, ഉമാദേവി അന്തര്‍ജനം എന്നിവരെയാണ് ആദരിച്ചത്. പ്രസിഡണ്ട് സി പി ജോണി, സെക്രട്ടറി ടി വി ജോസ്, സി ഒ കൊച്ചുമാത്യു, എം കെ ശ്രീധരന്‍, സി എ തോമസ്, കെ ബി സുബ്രഹ്‌മണ്യന്‍, സുലൈവാബി, മേരി തോമസ് എന്നിവര്‍ ഗ്രൂപ്പുകളായി തിരിഞ്ഞാണ് മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചത്.