സ്വര്‍ണക്കടത്ത് കേസില്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍ കസ്റ്റഡിയില്‍

0

തിരുവനന്തപുരം വിമാനത്താവള സ്വര്‍ണകള്ളക്കടത്ത് കേസില്‍ ഇടതുമുന്നണി കൗണ്‍സിലര്‍ കസ്റ്റഡിയില്‍. കോഴിക്കോട് കൊടുവള്ളി നഗരസഭയിലെ എല്‍ഡിഎഫ് കൗണ്‍സിലര്‍ കാരാട്ട് ഫൈസലാണ് കസ്റ്റംസിന്റെ കസ്റ്റഡിയിലായത്. ഇന്ന് പുലര്‍ച്ചെ വീട്ടില്‍ റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചെടുത്തിരുന്നു. ഇതിന് ശേഷമാണ് കാരാട്ട് ഫൈസലിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കൊച്ചിയിലേക്ക് കൊണ്ടുപോകും.