HomeIndiaഅണ്‍ലോക്ക് 5.0, തിയ്യറ്ററുകള്‍ തുറക്കാം

അണ്‍ലോക്ക് 5.0, തിയ്യറ്ററുകള്‍ തുറക്കാം

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ വലിയ ഇളവുകള്‍ പ്രഖ്യാപിച്ച് അണ്‍ലോക്ക് 5.0. സിനിമാ തിയ്യറ്ററുകള്‍ തുറക്കാം.

ഒക്ടോബര്‍ 15 മുതല്‍ 50 ശതമാനം സീറ്റുകളില്‍ ആളുകളുമായി തിയ്യറ്ററുകള്‍ തുറക്കാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കിയ അണ്‍ലോക്ക് 5.0 പറയുന്നത്. നടപടി ക്രമങ്ങള്‍ പിന്നീട് വ്യക്തമാക്കും. എന്നാല്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ തിയ്യറ്ററുകള്‍ക്ക് അനുമതിയില്ല. ഇതിന് പുറമെ എന്റര്‍ടെയിന്‍മെന്റ് പാര്‍ക്കുകള്‍ തുറക്കാനും അനുമതിയുണ്ട്. ബിസിനസ് എക്‌സിബിഷന്‍, സ്വിമ്മിംഗ് പൂള്‍ എന്നിവയും പ്രവര്‍ത്തിക്കും. അടച്ചിട്ട ഹാളുകളില്‍ പരമാവധി 200 പേരെ മാത്രമേ അനുവദിക്കൂ. തുറസ്സായ സ്ഥലങ്ങളില്‍ കൂടുതല്‍ പേരെ അനുവദിക്കും.

സ്‌കൂള്‍, കോളേജ് എന്നിവയും തുറക്കാനാണ് സര്‍ക്കാര്‍ നീക്കം. തീരുമാനം വൈകാതെ ഉണ്ടാകും. ഓണ്‍ലൈന്‍ ക്ലാസ് ആവശ്യമുള്ളവര്‍ക്ക് അത് തുടരണം. അല്ലാത്തവര്‍ക്ക് സ്‌കൂളുകളില്‍ പോകാനാണ് ആലോചിക്കുന്നത്. മാതാപിതാക്കളുടെ സമ്മതപത്രം വാങ്ങിമാത്രമേ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാവൂ. ഹാജര്‍ നിര്‍ബന്ധിക്കരുത്. എന്നാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം.

Most Popular

Recent Comments