ബാബറി കേസില്‍ വിധി കാത്ത് രാജ്യം

0

ബാബറി മസ്ജിദ് കേസില്‍ ലക്‌നൗ സിബിഐ കോടതി വിധി അല്‍പ്പസമയത്തിനകം. വിധി പറയുന്നതിന്റെ ഭാഗമായി അയോധ്യയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ലക്‌നൗ കോടതി പരിസരത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഉത്തര്‍പ്രദേശ് സംസ്ഥാനത്ത് മൊത്തമായും സുരക്ഷ ഒരുക്കിയിട്ടുണ്ട്.

ബാബറി മസ്ജിദ് തകര്‍ത്ത കേസും ഗൂഡാലോചന കേസും ഒന്നിച്ചാണ് പരിഗണിക്കുന്നത്. മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി എന്നിവര്‍ അടക്കമുള്ള 32 പേരാണ് പ്രതികള്‍. 354 സാക്ഷികളെ കേസിനായി വിസ്തരിച്ചു. ഭൂമിശാസ്ത്രവും ചരിത്രവും ആയ ആയിരക്കണക്കിന് രേഖകളും പരിശോധിച്ചു. കേസിലെ പ്രതികളായവര്‍ ഇന്ന് കോടതിയില്‍ നേരിച്ച് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടുണ്ട്.