HomeKeralaനിലപാട് കടുപ്പിച്ച് സിബിഐ

നിലപാട് കടുപ്പിച്ച് സിബിഐ

ലൈഫ് മിഷന്‍

സിബിഐക്കെതിരെ പ്രതിഷേധവുമായി ഇടതുമുന്നണി നീങ്ങുമ്പോള്‍ നടപടികള്‍ ശക്തമാക്കി സിബിഐ. ലൈഫ് മിഷന്‍ ഭവന നിര്‍മാണ പദ്ധതിയിലും പെരിയ ഇരട്ടക്കൊല കേസിലും നിലപാട് കടുപ്പിക്കുകയാണ് സിബിഐ.

ലൈഫ് മിഷന്‍ പദ്ധതിയില്‍ വടക്കാഞ്ചേരി നഗരസഭയില്‍ പരിശോധന നടത്തി ഫയലുകള്‍ സിബിഐ പിടിച്ചെടുത്തിരുന്നു. ഇതിന് പുറമെ യൂണിടാക്ക് എംഡിസന്തോഷ് ഈപ്പനെ പലവട്ടം ചോദ്യം ചെയ്തു. ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇതിന് പുറമെ ലൈഫ് മിഷന്‍ സിഇഒ ആയ യു വി ജോസിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. ബന്ധപ്പെട്ട ഫയലുകളുമായി ഹാജരാകാനാണ് സിപിഐ നോട്ടീസ് നല്‍കിയത്.

പെരിയ ഇരട്ടക്കൊലപാതകം

പെരിയ കേസിലും നിലപാട് കടുപ്പിച്ചിരിക്കുകയാണ് സിബിഐ. കേസ് ഡയറി കൈമാറിയില്ലെങ്കില്‍ പിടിച്ചെടുക്കുമെന്ന് സിബിഐ അറിയിച്ചു. സിആര്‍പിസി 91 പ്രകാരമാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് നോട്ടീസ് നല്‍കിയത്. കേസ് ഡയറി ഹിാജരാക്കാന്‍ ആറ് തവണ നോട്ടീസ് നല്‍കിയിട്ടും ഫലം കാണാത്ത സാഹചര്യത്തിലാണ് നോട്ടീസ് നല്‍കിയത്. രേഖകള്‍ ആവശ്യപ്പെട്ട് കൊച്ചി സിജെഎം കോടതിയിലും സിബിഐ അപേക്ഷ നല്‍കിയിട്ടുണ്ട്.

എന്നാല്‍ സുപ്രീംകോടതിയുടെ അന്തിമ വിധി വന്നിട്ടില്ലെന്നാാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്. അതുകൊണ്ടാണ് രേഖകള്‍ കൈമാറാത്തതെന്നും ക്രൈംബ്രാഞ്ച് പറയുന്നു.

Most Popular

Recent Comments