കുവൈത്ത് അമീറിന്റെ മരണം, യുഎഇയില്‍ ദുഃഖാചരണം

0

കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ മരണത്തില്‍ ആദര സൂചകമായി യുഎഇയില്‍ ദുഃഖാചരണം. മൂന്ന് ദിവസത്തെ ദുഃഖാചരണമാണ് യുഎഇയില്‍ ഉണ്ടാവുകയെന്ന് പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ പതാക താഴ്ത്തികെട്ടും.

അമേരിക്കയില്‍ ചികിത്സയിലായിരുന്ന ശൈഖ് സബാഹ് ആധുനിക കുവൈറ്റിന്റെ ശില്‍പ്പി കൂടിയാണ്. 91 വയസ്സായിരുന്നു. 40 വര്‍ഷം വിദേശ കാര്യ മന്ത്രിയായിരുന്ന അദ്ദേഹം 2006ലാണ് അമീറായത്. 2014ല്‍ ഐക്യരാഷ്ട്രസഭ മാനുഷിക സേവനത്തിന്റെ ലോകനായക പട്ടം നല്‍കി ആദരിച്ചിരുന്നു.

കുവൈറ്റിന്റെ പുതിയ അമീറായി ശൈഖ് നവാസ് അല്‍ അഹ്‌മദ് അല്‍ സബാഹിനെ തിരഞ്ഞെടുത്തു.