കോവിഡിനെതിരെ ഒറ്റക്കെട്ടെന്ന് സര്‍വകക്ഷി യോഗം

0

ജനങ്ങള്‍ക്ക് ജാഗ്രത കുറഞ്ഞതായി മുഖ്യമന്ത്രി. രോഗവ്യാപനം കൂടിയത് ജനങ്ങളുടെ അലംഭാവം കൊണ്ടാണ്. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവായേ മതിയാകൂ. കോവിഡ് വ്യാപനം തടയുന്നതിന് ഒറ്റക്കെട്ടായി നീങ്ങാന്‍ സര്‍വകക്ഷി യോഗത്തില്‍ തീരുമാനം.

കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെങ്കിലും ലോക്ക് ഡൗണ്‍ ഒരു പരിഹാര മാര്‍ഗമല്ല. നിശ്ചയിച്ചതില്‍ കൂടുതല്‍ ആളുകള്‍ പരിപാടികളില്‍ പാടില്ല. രാഷ്ട്രീയ പാര്‍ടികളുടെ പരിപാടികളിലും നിശ്ചിത എണ്ണം ആളുകളെ മാത്രമേ അനുവദിക്കൂ. സംസ്ഥാനത്തിന്റെ നിലവിലെ ഗുരുതര അവസ്ഥ മറികടക്കാന്‍ പ്രാദേശികമായി രാഷ്ട്രീയ പാര്‍ടികളുടെ സഹകരണം ഉണ്ടാകുമെന്നും യോഗത്തില്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.