പ്രതിദിന രോഗികള്‍ 15,000 വരെയാകും

0

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിവേഗം കുതിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒക്ടോബര്‍ പകുതിയോടെ കോവിഡ് വ്യാപനം അതിതീവ്രമാകും. പ്രതിദിനം പതിനയ്യായിരത്തില്‍ അധികം രോഗികള്‍ ഉണ്ടായേക്കും. ഇടതുമുന്നണി യോഗത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഇപ്പോള്‍ പരിഗണിക്കരുതെന്ന നിലപാടാണ് എല്‍ഡിഎഫിന്. രോഗം അതി തീവ്രമായതിനാല്‍ എല്‍ഡിഎഫിന്റെ എല്ലാ സമര പരിപാടികളും മാറ്റിവെച്ചതായി കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. രണ്ടാഴ്ച കൂടി സ്ഥിതിഗതികള്‍ വിലയിരുത്തി മതി ലോക്ക് ഡൗണില്‍ തീരുമാനമെന്നും ഇടതുമുന്നണി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.