ഉപതെരഞ്ഞെടുപ്പില്ല

0

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം. ചവറ, കുട്ടനാട് ഉപതെരഞ്ഞടുപ്പുകള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാര്‍ ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കുകയായിരുന്നു. ബീഹാര്‍ തെരഞ്ഞെടുപ്പിനൊപ്പം കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകള്‍ നടത്താനായിരുന്നു ആദ്യ തീരുമാനം. ആറ് മാസത്തില്‍ തെരഞ്ഞെടുപ്പ് നടക്കേണ്ട മറ്റ് സംസ്ഥാനങ്ങളിലെ ഏഴ് സീറ്റുകളിലും ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന് വച്ചിട്ടുണ്ട്. തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.