HomeKeralaനീതു മോള്‍ സൈബര്‍ സൃഷ്ടിയോ

നീതു മോള്‍ സൈബര്‍ സൃഷ്ടിയോ

അനില്‍ അക്കര എംഎല്‍എയെ താറടിച്ച് കാണിക്കാന്‍ സൈബര്‍ സൃഷ്ടിയോ നീതു ജോണ്‍സന്‍ മങ്കര. എംഎല്‍എയും മറ്റ് ജനപ്രതിനിധികളും ദിവസങ്ങളായി ശ്രമിച്ചിട്ടും നീതു മോളെ കണ്ടെത്താനാവാത്തത് ഇതു കൊണ്ടാണോ . സംശയങ്ങള്‍ ശരിയാണെന്ന് കരുതുന്നതായി എംഎല്‍എയുമായി ബന്ധമുള്ളവര്‍ പറയുന്നു.

ലൈഫ് മിഷന്‍ തട്ടിപ്പില്‍ സിബിഐ അന്വേഷണം വന്നതോടെ അനില്‍ അക്കര എംഎല്‍എക്ക് ഭീഷണിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നുണ്ട്. കഴിഞ്ഞ ദിവസം ടി എന്‍ പ്രതാപന്‍ എംപി, എംഎല്‍എക്ക് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ജനകീയനായ എംഎല്‍എ എന്നറിയപ്പെടുന്ന അനില്‍ അക്കരയെ എങ്ങനെയൊക്കെ അവഹേളിക്കാവോ അങ്ങനെയൊക്കെ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എല്‍ഡിഎഫ്. സാത്താന്റെ മകന്‍ എന്നൊക്കെ എംഎല്‍എയെ വിളിച്ചയാളുടെ മനോഗതിയും മറ്റൊന്നല്ല. മന്ത്രി എ സി മൊയ്തീനും മുഖ്യമന്ത്രിക്കും എതിരെ കൂടി അന്വേഷണം വരുമെന്നാണ് അനില്‍ അക്കര പറയുന്നത്. അതോടെയാണ് പെട്ടെന്ന് നീതു ജോണ്‍സന്റെ പേരില്‍ ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

പോസ്റ്റ് സിപിഎം ഇടങ്ങളില്‍ വൈറല്‍ ആയതോടെ മാധ്യമങ്ങളിലും വാര്‍ത്തയായി. ഇതോടെ എംഎല്‍എയും അവിടുത്തെ കൗണ്‍സിലറും നീതുവിനെ തിരഞ്ഞു. പിന്നീട് നഗരസഭയിലും പാര്‍ടി പ്രവര്‍ത്തകരിലും അന്വേഷിച്ചു. പക്ഷേ എവിടെയും ഇങ്ങനെ ഒരാളെ കണ്ടെത്താനായില്ല. അവസാന ശ്രമമായാണ് ഇന്ന് എംഎല്‍എയും കൗണ്‍സിലറും രമ്യ ഹബരിദാസ് എംപിയും നീതുവിനെ കാത്ത് ഇരുന്നത്. പക്ഷേ നീതു വന്നില്ല. ഇതോടെ പൊലീസില്‍ പരാതിപ്പെട്ടിരിക്കുകയാണ് അനില്‍ അക്കര.

നീതു വരികയാണെങ്കില്‍ തന്റെ ഭാര്യയ്ക്ക് കുടുംബ വിഹിതമായി ലഭിച്ച അഞ്ച് സെന്റ് സ്ഥലത്ത് വീട് നിര്‍മിച്ച് നല്‍കുമെന്ന് എംഎല്‍എ പറഞ്ഞിരുന്നു.

Most Popular

Recent Comments