സിബിഐ പിടിമുറുക്കി, യൂണിടാക് ഉടമകളെ ചോദ്യം ചെയ്യുന്നു

0

ലൈഫ് മിഷന്‍ ക്രമക്കേട് കേസില്‍ അന്വേഷണം വേഗത്തിലാക്കി സിബിഐ. യൂണിടാക്ക് എംഡി സന്തോഷ് ഈപ്പനേയും ഭാര്യയും ഡയറക്ടറുമായ സീമ സന്തോഷിനേയും സിബിഐ ചോദ്യം ചെയ്യുകയാണ്. കൊച്ചി ഓഫീസില്‍ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യല്‍. വടക്കാഞ്ചേരി നഗരസഭ ഓഫീസില്‍ പരിശോധന നടത്തിയ സിബിഐ സംഘം ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഫയലുകള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് യൂണിടാക്ക് ഉടമകളെ ചോദ്യം ചെയ്യുന്നത്.

വടക്കാഞ്ചേരിയിലെ ഫ്്‌ളാറ്റ് നിര്‍മാണം നിര്‍ത്തിവെച്ചിരിക്കുകയാണ് യൂണിടാക്. പണി നിര്‍ത്തിവെക്കുന്നതായി കാണിച്ച് ലൈഫ് മിഷന് യൂണിടാക് കത്ത് നല്‍കിയിട്ടുണ്ട്.