HomeKeralaഇന്ന് 4538, 20 മരണം

ഇന്ന് 4538, 20 മരണം

സംസ്ഥാനത്ത് 4538 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 20 മരണം ഉണ്ട്. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 697 ആയി.

ഇതില്‍ 3997 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 249 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് 3347 പേര്‍ക്ക് രോഗമുക്തി ഉണ്ടായി.

ഇന്നത്തെ രോഗികളില്‍ 47 പേര്‍ വിദേശത്ത് നിന്നും 166 പേര്‍ ഇതര സംസ്ഥാനത്ത് നിന്നും വന്നവരാണ്.

67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗ ബാധയുണ്ട്. എറണാകുളം ജില്ലയിലെ 12 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്

തിരുവനന്തപുരം -486
കൊല്ലം -341
പത്തനംതിട്ട -38
ഇടുക്കി -114
കോട്ടയം – 213

ആലപ്പുഴ -249
എറണാകുളം -537
മലപ്പുറം -405
പാലക്കാട് -378
തൃശൂര്‍ -383

കണ്ണൂര്‍-310
വയനാട് -44
കോഴിക്കോട് -918
കാസര്‍കോട് -122

ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ -3255
നിലവില്‍ ചികിത്സയില്‍ ഉള്ളവര്‍ -57879

പുതിയ ഹോട്ട്‌സ്‌പ്പോട്ടുകള്‍ -15
ഒഴിവാക്കിയ ഹോട്ട്‌സ്‌പ്പോട്ടുകള്‍ -10
ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ -660

Most Popular

Recent Comments