HomeKeralaഇതാണോ നമ്പര്‍ വണ്‍

ഇതാണോ നമ്പര്‍ വണ്‍

ഇതാണോ നിങ്ങളുടെ നമ്പര്‍ വണ്‍ എന്ന് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍. ഗര്‍ഭിണിക്ക് ചികിത്സ 14 മണിക്കൂര്‍ വൈകിയതിന് പിന്നാലെ ഇരട്ട കുട്ടികള്‍ മരിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായാണ് മുനീറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ആരോഗ്യ വകുപ്പിന്റെ ക്രൂരതയില്‍ ഇരട്ട കുട്ടികളുടെ ജീവന്‍ പൊലിഞ്ഞ വാര്‍ത്ത വേദനിപ്പിക്കുന്നതാണെന്ന് മുനീര്‍ പറയുന്നു. കോവിഡ് കാലം മുതല്‍ എത്രയോ മരണങ്ങള്‍ മതിയായ ചികിത്സ കിട്ടാതെ കേരളത്തില്‍ നടക്കുന്നു. പ്രധാനപ്പെട്ട മെഡിക്കല്‍ കോളേജുകള്‍ എല്ലാം കോവിഡ് കെയര്‍ സെന്ററുകള്‍ ആക്കി. മറ്റ് അത്യാവശ്യ ചികിത്സകള്‍ക്ക് പോലും സൗകര്യമില്ലാതെ രോഗികള്‍ വലയുകയാണ്. പ്രധാന താലൂക്ക് ആശുപത്രികളെ കോവിഡ് കെയര്‍ സെന്റുകള്‍ ആക്കുകയും മെഡിക്കല്‍ കോളേജുകളില്‍ ഒരു ഭാഗം മാത്രം കോവിഡ് കെയര്‍ സെന്ററുകള്‍ ആക്കുകയും ചെയ്തിരുന്നെങ്കില്‍ ഇത്തരം ദുരന്തം ഒഴിവാക്കാമായിരുന്നു.
കപട ഇടതു ആരോഗ്യ നിരീക്ഷകരുടെ ഉപദേശം ഇനിയും കേട്ടു കൊണ്ടിരുന്നാല്‍ ഇതിലും വലിയ ദുരന്തങ്ങളാകും നാട്ടില്‍ ഉണ്ടാവുക. എന്റെ രണ്ടു കുട്ടികളും മരിച്ചു, എന്റെ പ്രിയപ്പെട്ടവള്‍ ഐസിയുവില്‍ ആണ് പ്രാര്‍ഥിക്കണം എന്ന യുവാവിന്റെ പ്രാര്‍ത്ഥനയില്‍ പങ്കുചേരുന്നതായും ഡോ. എം കെ മുനീര്‍ പറഞ്ഞു.

Most Popular

Recent Comments